Tuesday, December 16, 2025

പീഡനങ്ങൾ സ്ഥിരം തൊഴിലാക്കിയോ പാക് നായകൻ ??സഹതാരത്തിന്റെ കാമുകിയുമായി സെക്സ് ചാറ്റ് പുറത്തായി, പാക് താരം ബാബർ അസം കുരുക്കിൽ

ഇസ്ലാമാബാദ് : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരത്തിന്റെ കാമുകിയുമായി സെക്സ് ചാറ്റ് ചെയ്ത ടീം ക്യാപ്റ്റൻ ബാബർ അസം വീണ്ടും കുരുക്കിൽ. ചാറ്റിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ രീതിയിലുള്ള സംസാരം തുടർന്നാൽ യുവതിയുടെ കാമുകനെ ഒരിക്കലും ടീമിൽനിന്ന് പുറത്താക്കില്ലെന്ന് ബാബർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തലുണ്ട്. എന്നാൽ, വീഡിയോയിൽ ഉള്ളത് ബാബർ അസം അല്ലെന്നും പാക് നായകനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഒരു കൂട്ടർ വാദിക്കുന്നു.നിലവിൽ ഇതുവരെ വിവാദത്തിൽ താരമോ പാക് ക്രിക്കറ്റ് ബോർഡോ പ്രതികരിച്ചിട്ടുമില്ല.

നേരത്തെ, 2020 നവംബറിൽ, ബാബർ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി ഒരു യുവതി ആരോപിച്ചിരുന്നു.

Related Articles

Latest Articles