കൊച്ചി: എസ് എന്‍ ഡി പി (SNDP) യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി.എല്ലാ സ്ഥിരാംഗങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന ആവശ്യം കോടതി അനുവദിച്ചു.200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും.
200 പേര്‍ക്ക് ഒരു പ്രതിനിധിയെന്ന രീതിയിലുള്ള വോട്ടവകാശം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യോഗം അംഗങ്ങളായ വി വിജയകുമാറും മറ്റും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ടിആര്‍രവിയുടെ ഉത്തരവ്. ഭരണസമിതിയുടെകാലാവധി അഞ്ച് വര്‍ഷമാക്കിയതും റദ്ദാക്കി. ഇനി മൂന്ന് വര്‍ഷമായിരിക്കും ഭരണസമിതി കാലവധിയെന്നും സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം എസ്എൻഡിപിയിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…