Thursday, May 9, 2024
spot_img

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി; വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി

കൊച്ചി: എസ് എന്‍ ഡി പി (SNDP) യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി.എല്ലാ സ്ഥിരാംഗങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന ആവശ്യം കോടതി അനുവദിച്ചു.‌200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും.

200 പേര്‍ക്ക് ഒരു പ്രതിനിധിയെന്ന രീതിയിലുള്ള വോട്ടവകാശം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യോഗം അംഗങ്ങളായ വി വിജയകുമാറും മറ്റും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ടിആര്‍രവിയുടെ ഉത്തരവ്. ഭരണസമിതിയുടെകാലാവധി അഞ്ച് വര്‍ഷമാക്കിയതും റദ്ദാക്കി. ഇനി മൂന്ന് വര്‍ഷമായിരിക്കും ഭരണസമിതി കാലവധിയെന്നും സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം എസ്എൻഡിപിയിൽ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Related Articles

Latest Articles