Kerala

ബൈക്ക് വാങ്ങാനായി കടയിലെത്തി;ഒടുവിൽ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ പുത്തന്‍ ബൈക്കുമായി സ്ഥലംവിട്ടു;അന്വേഷണം

പാലക്കാട്: ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഒടുവിൽ കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന
2.07 ലക്ഷം രൂപ വിലയുള്ള പുത്തന്‍ ബൈക്കുമായി സ്ഥലംവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ പാലക്കാട് നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലാണ് സംഭവം. ബൈക്ക് വാങ്ങാനെത്തിയ യുവാവ് അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശേഷം കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കുറച്ച് നേരം കടയുടെ മുന്നിലായി ചുറ്റിപ്പറ്റി നിന്നു.

തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന പുത്തന്‍ ബൈക്കുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ബൈക്കിന്‍റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. മാത്രമല്ല, ബൈക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് ട്രയല്‍ റണ്ണിന് കൊടുത്തിരുന്നതിനാല്‍ ബൈക്കില്‍ അത്യാവശ്യം പെട്രോളും ഉണ്ടായിരുന്നു. യുവാവ് ബൈക്കുമായി കടന്ന ശേഷമാണ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. കട ഉടമയുടെ പരാതിയില്‍ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

anaswara baburaj

Recent Posts

വകുപ്പുകൾ ആർക്ക് ? കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്! നൂറു ദിന കർമ്മ പരിപാടികൾ മുഖ്യ അജണ്ട!!

ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ…

8 mins ago

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

27 mins ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

1 hour ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

1 hour ago

പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ; തീരുമാനം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ

പാരീസ് : പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാര്‍ട്ടിയെ…

2 hours ago

സാമ്പത്തിക പ്രതിസന്ധി ! ജീവിതം അവസാനിപ്പിക്കുന്നു ; അടുപ്പക്കാരെ വിളിച്ചറിയിച്ച് മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പിതാവും മാതാവും 22…

2 hours ago