കാബൂൾ : അഫ്‌ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ വിവാഹിതനായി. കാബൂളിലെ ആഡംബര ഹോട്ടലായ ഇംപീരിയല്‍ കോണ്ടിനെന്റല്‍ ഹോട്ടലിൽ വച്ച് കഴിഞ്ഞ ദിവസമാണ് താരം വിവാഹിതനായത്. റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍ വിവാഹിതരായി. സഹോദരങ്ങളായ ആമിര്‍ ഖലീല്‍, സക്കീയുള്ള, റാസ ഖാന്‍ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായത്. പഷ്ത്തുണ്‍ ആചാരപ്രകാരം നടന്ന വിവാഹത്തിൽ അഫ്‌ഗാൻ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളും പങ്കെടുത്തു.
അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു നാലു വര്‍ഷം മുമ്പുള്ള റാഷിദ് ഖാന്റെ പ്രഖ്യാപനം. എങ്കിലും ഇക്കഴിഞ്ഞ ട്വന്റി -20 ലോകകപ്പിൽ സെമി ഫൈനലിൽ എത്താൻ ടീമിനായി. സെമിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ടീം പുറത്തായത്. എങ്കിലും ഓസ്‌ട്രേലിയ അടക്കമുള്ള വമ്പന്മാരെ അട്ടിമറിക്കാൻ ടീമിനായി

