Tuesday, October 20, 2026

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാൻ സന്ദർശിക്കും! സന്ദർശനം ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ

ദില്ലി : വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാൻ സന്ദർശിക്കും. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ മാസം 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ രൂക്ഷമായി വിമർശിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാൻ സന്ദർശനമെന്നതാണ് ശ്രദ്ധേയം. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. 2017 ൽ ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായി

Related Articles

Latest Articles