Monday, June 17, 2024
spot_img

രാജ്യ സഭ സീറ്റോ മറ്റു സ്ഥാനങ്ങളോ വേണ്ട ! നരേന്ദ്ര മോദിയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് രാജ് താക്കറെ

മുബൈ: ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എംഎൻഎസ്( മഹാരാഷ്ട്ര നവനിർമാൺ സേന) തലവൻ രാജ് താക്കറെ. ദില്ലിയിൽ അമിത് ഷായുമായും സംസ്ഥാനത്തെ മഹായുതി നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് രാജ് താക്കറെയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദിയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണയെന്നും രാജ്യ സഭ സീറ്റോ മറ്റു സ്ഥാനങ്ങളോ താൻ ആഗ്രഹിക്കുന്നില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. പ്രവർത്തകരോട് ഈ വര്ഷമവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാനും രാജ് താക്കറെ ആഹ്വാനം ചെയ്തു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന എംഎൻഎസ് റാലിയിലായിരുന്നു പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നില്ല.

Related Articles

Latest Articles