Saturday, December 20, 2025

അമ്മയെ പറ്റിക്കാന്‍ ഒളിച്ചിരുന്നു;നാട്ടുകാരും പോലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല; ഒടുവില്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി വീട്ടിലെത്തി

ആലപ്പുഴ: അമ്മയെ പറ്റിക്കാനായി ഒളിച്ചിരുന്ന കുട്ടി ആറ് മണിക്കൂറുകൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി.തലവടി തോപ്പാൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്‍റെ മകനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതായത്.വൈകിട്ട് ആയിട്ടും കുട്ടി തിരികെ എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും പോലീസും ഊർജ്ജിത അന്വേഷണം നടത്തി.

ഇതിനകം സാമൂഹിക മാധ്യമങ്ങളിലും കുട്ടിയെ കാണാതായെന്ന വാർത്ത പ്രചരിച്ചു. ഇതിനിടെ കുട്ടി പഠിച്ചിരുന്ന സ്കൂളിലെ സഹപാഠികളുടെ വീടുകളിലും അന്വേഷണം നടന്നു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് ആറരയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. കാണാതായെന്ന് കരുതിയ കുട്ടി തിരച്ചെത്തിയോടെ നാട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും ആശ്വസമായി. തുടര്‍ന്ന് എവിടെ പോയെന്ന് അന്വേഷിച്ചപ്പോള്‍, അമ്മയെ പറ്റിക്കാനായി ഒളിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു കുട്ടിയുടെ മറുപടി.

Related Articles

Latest Articles