Tuesday, December 16, 2025

ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അർഹതയില്ല !!രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്ന്  കെ.സുരേന്ദ്രൻ

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുലിനെതിരായ ലൈംഗിക പീഡന പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 
അന്തസുണ്ടെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

“പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ കൂടി മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി.ഡി സതീശൻ്റെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അയാൾക്ക് അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നതല്ല വിഷയമെന്നും രാഹുൽ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? “- കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles