Sports

മിടുക്കനായിരുന്നു പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു; നേരിട്ട ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്

ദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയ മത്സരത്തിലും പരാജയമായി സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ സൂര്യ ദില്ലിക്കെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് തിരികെ നടന്നു. മുകേഷ് കുമാറിന്റെ പന്തിൽ കുൽദീപ് യാദവ് ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്.

കൂനിൽ മേൽ കുരുവെന്നപോലെ മത്സരത്തിനിടെ താരത്തിന് കണ്ണിനു മുകളിൽ പരുക്കേൽക്കുകയും ചെയ്തു. ഫീൽഡ് ചെയ്യുമ്പോഴാണു പന്തു വീണ് സൂര്യയ്ക്കു പരുക്കേറ്റത്. മുംബൈ പേസർ ബെഹ്രൻഡോർഫിന്റെ പന്തിൽ അക്ഷർ പട്ടേൽ ലോങ് ഓണിനു മുകളിലൂടെ സിക്സിനു ശ്രമിക്കവേ പന്ത് സൂര്യകുമാർ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് കയ്യിലൊതുങ്ങാതെ മുഖത്ത് വീഴുകയായിരുന്നു.

തുടർന്ന് വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ ഇരുന്ന സൂര്യകുമാർ യാദവിനെ ഉടൻതന്നെ ടീം ഫിസിയോയെത്തി ചികിത്സ നൽകി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അടുപ്പിച്ച് പൂജ്യത്തിനു പുറത്തായ സൂര്യയ്ക്ക് ഐപിഎല്ലിലും തിളങ്ങാൻ സാധിച്ചിട്ടില്ല. ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ 15 റൺസ് നേടിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒരു റൺ മാത്രമെടുത്താണു താരം പുറത്തായത്.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

16 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

17 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

17 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

17 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

17 hours ago