മലപ്പുറം:ബസ് സ്റ്റാൻഡിലിരുന്ന് പോലീസിനെ പച്ചത്തെറി വിളിച്ചയാളെ അറസ്റ്റ് ചെയ്തു.കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻ പിള്ളയാണ് പിടിയിലായത്. മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിലാണ് സംഭവം.
സംഭവമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.ഒരാഴ്‌ച്ച മുൻപ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടർന്നായിരുന്നു ബസ് സ്റ്റാൻഡിലെ പരാക്രമം.ബസ് സ്റ്റാൻഡിൽ കയ്യിൽ മദ്യക്കുപ്പിയുമായി ഇയാൾ പോലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. പിന്നാലെ വേങ്ങര പോലീസ് സ്വമേധയാ കേസെടുത്തു അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു.

