Health

ഹെഡ് ആൻഡ് നെക്ക് കാൻസർ ഇന്ത്യയിൽ കൂടുന്നുവെന്ന് പഠനം; അറിയാം ലക്ഷണങ്ങളും, കാരണങ്ങളും

ലോകത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന അർബുദ രോ​ഗബാധയിൽ ഏഴാം സ്ഥാനത്താണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. രോഗം ഇന്ത്യയിൽ കൂടുന്നുവെന്നാണ് പഠനം പറയുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരിൽ ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത 35 ശതമാനം അധികമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭക്ഷണത്തിൽ വൈറ്റമിൻ എ, സി, ഇ, അയൺ, സെലീനിയം, സിങ്ക് എന്നിവ അപര്യാപ്തമാകുന്നത് അർബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയർന്ന അളവിൽ ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നതും ഹെഡ് ആൻഡ് നെക്ക് കാൻസറിന് കാരണമാകും.

ഗ്രിൽഡ് ബാർബിക്യൂ മാംസം, തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം എന്നിവ അമിതമായി ഉപയോ​ഗിക്കുന്നതും പ്രതികൂലമാകും. വായു മലിനീകരണവും അമിതമായ സൂര്യതാപമേൽക്കുന്നതും അർബുദത്തിലേക്ക് നയിക്കാം. എച്ച്പിവി, ഇബിവി, ഹെർപിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകളും ഇതിന് കാരണമാകാറുണ്ട്. ജനിതകമായ ചില ഘടകങ്ങളും ഹെഡ് ആൻഡ് നെക്ക് അർബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തിൽ ആർക്കെങ്കിലും ഈ അർബുദം വന്നിട്ടുണ്ടെങ്കിൽ ഇത് മറ്റുള്ളവർക്കും വരാനുള്ള സാധ്യത 3.5 മുതൽ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരിൽ ഈ അർബുദം വരാനുള്ള സാധ്യത 500 മുതൽ 700 മടങ്ങ് കൂടുതലാണ്.

ഉണങ്ങാത്ത മുറിവുകൾ, അസാധാരണ വളർച്ചകൾ, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ ഹെഡ് ആൻഡ് നെക്ക് അർബുദത്തിൻറെ സംശയമുണർത്തുന്നവയാണ്. രോഗനിർണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീർണതയും വർദ്ധിപ്പിക്കാൻ ഇടയാക്കും.

Anusha PV

Recent Posts

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

33 mins ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

36 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

1 hour ago

അസം കോൺഗ്രസിന്റെ പ്രൊഫൈൽ ചിത്രം ടെസ്ലയുടെ ലോഗോ! എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരണം; പോലീസിൽ പരാതി നൽകി

ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈൽ ചിത്രമായി…

2 hours ago

കെ പി യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത കെ പി യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ്…

2 hours ago