India

യമരാജ വേഷത്തിലെത്തി കൊറോണയ്‌ക്കെതിരെ ബോധവൽക്കരണം നടത്തി രാജ്യശ്രദ്ധ നേടിയ ഹെഡ് കോൺസ്റ്റബിൾ ജവഹർ സിംഗ് ജദൗൻ വിടവാങ്ങി ; മരണം വൈദ്യുതാഘാതമേറ്റ്

ഇൻഡോർ : കൊവിഡ് ലോക്‌ഡൗൺ കാലഘട്ടത്തിൽ യമരാജന്റെ വേഷത്തിൽ എത്തി ജനങ്ങളെ ബോധവൽക്കരിച്ചതിലൂടെ രാജ്യശ്രദ്ധ നേടിയ ഇൻഡോറിലെ പോലീസ് ഹെഡ് കോൺസ്റ്റബിൾ ജവഹർ സിംഗ് ജദൗൻ മരിച്ചു. ഇന്നലെ ജൂനി ഇൻഡോർ പോലീസ് ലൈനിലെ വീട്ടിൽ വച്ച് അബദ്ധത്തിൽ സ്വയം വൈദ്യുതാഘാതമേറ്റമാണ് അന്ത്യം സംഭവിച്ചത്.

കോവിഡ് ഭീഷണിയിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കെ കൂടുതൽ ആളുകൾക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ മാസ്ക് ധരിക്കാനും പ്രോട്ടോക്കോളുകൾ പാലിക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. COVID-19 ൻ്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നതിനായി യമരാജന്റെ വേഷത്തിൽ തെരുവിലൂടെ നടന്ന അദ്ദേഹം രാജ്യം മുഴുവൻ ശ്രദ്ധ നേടുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ജൂനി ഇൻഡോർ പോലീസ് ലൈനിലെ വീടിന് സമീപമുള്ള പശുത്തൊഴുത്ത് വൃത്തിയാക്കാൻ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് ജവഹർ സിംഗ് ഗുരുതരമായി വൈദ്യുതാഘാതമേറ്റതെന്ന് ജൂനി ഇൻഡോർ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അനിൽ ഗുപ്ത പറഞ്ഞു. തൊഴുത്തിൽ ഉണ്ടായിരുന്ന പശുക്കിടാവിനും വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

8 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

8 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

8 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

8 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

8 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

8 hours ago