Thursday, January 1, 2026

പണി വരുന്നുണ്ടവറാച്ചാ…! നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി . ഇതിനായി സർക്കാർ നൽകിയ അധിക സമയം ഇന്ന് അവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. അതേസമയം ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതില്‍ കുറച്ചുദിവസത്തെ സാവകാശം തേടി ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു എന്നാൽ സാവകാശം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

ഭക്ഷ്യവിഷബാധയെ തുടർന്ന് ജനങ്ങൾ മരിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് പാഴ്സലുകള്‍ നല്‍കുന്നതിനും ജോലിക്കാരുടെ ശുചിത്വത്തിലും സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിർദ്ദേശം.

Related Articles

Latest Articles