പാലക്കാട് : ഓടുന്ന ട്രെയിനിൽ നിന്നും കാൽതെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. തീവണ്ടി സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടമുണ്ടായത്.കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റയിൽവെ പോലീസ് രക്ഷപ്പെടുത്തിയത്.
ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.യാത്രക്കാരനെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

