bjp-leader-sanku-t-das-met-with-an-accident
കോഴിക്കോട്: വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശങ്കുവിനെ ആന്തരിക രക്ത സ്രാവം നിയന്ത്രിക്കാനുള്ള ചികിത്സക്ക് ശേഷം ഐ സി യു വിലേക്ക് മാറ്റിയിരുന്നു. ആദ്യ ഘട്ടത്തിൽ തലയിലെ പരിക്ക് സംശയിച്ചിരുന്നുവെങ്കിലും പരിശോധനയിൽ അത് കണ്ടെത്തിയില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മർദ്ദം കുറയുന്നതിനും ഇടയാക്കിയിരുന്നത്. അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
മലപ്പുറം ജില്ലയിൽ പെരുന്താണിയിൽ വച്ച് വ്യാഴാഴ്ച രാത്രി ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കൾ ആശുപത്രിയിൽ തുടരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…