Monday, April 29, 2024
spot_img

ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് ഡോക്ടർമാർ; പ്രാർത്ഥനയോടെ സുഹൃത്തുക്കൾ

കോഴിക്കോട്: വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശങ്കുവിനെ ആന്തരിക രക്ത സ്രാവം നിയന്ത്രിക്കാനുള്ള ചികിത്സക്ക് ശേഷം ഐ സി യു വിലേക്ക് മാറ്റിയിരുന്നു. ആദ്യ ഘട്ടത്തിൽ തലയിലെ പരിക്ക് സംശയിച്ചിരുന്നുവെങ്കിലും പരിശോധനയിൽ അത് കണ്ടെത്തിയില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മർദ്ദം കുറയുന്നതിനും ഇടയാക്കിയിരുന്നത്. അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

മലപ്പുറം ജില്ലയിൽ പെരുന്താണിയിൽ വച്ച് വ്യാഴാഴ്ച രാത്രി ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കൾ ആശുപത്രിയിൽ തുടരുന്നു.

Related Articles

Latest Articles