അമ്പലപ്പുഴ: അമ്പലപ്പുഴയിൽ പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ആര്യാട് കുന്നുമ്മല്‍വീട്ടില്‍ സുമന്‍ ജേക്കബാ(51)ണ് അറസ്റ്റിലായത്. ഇയാൾ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
ഇന്നലെ രാവിലെയാണ് സംഭവം. ചുമതലയുണ്ടായിരുന്ന രണ്ടു ബൂത്തുകളില്‍ വിതരണത്തിനുള്ള മരുന്നു നല്‍കാതെ സുമന്‍ ജേക്കബ് ഒപ്പമുള്ള ഐസ് കൂടു മാത്രം നല്‍കുകയായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് അമ്പലപ്പുഴ എസ്‌ഐ. ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
പിന്നാലെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സുമൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു റിപ്പോര്‍ട്ടു നല്‍കി.

