Saturday, December 13, 2025

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അരക്ഷിതാവസ്ഥയിൽ !കോട്ടയം മെഡിക്കൽ കോളജിൽ കുത്തിവയ്പ് എടുക്കാനെത്തിയ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം; കൈ തിരിച്ചൊടിച്ചു

കോട്ടയം : സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ വന്ദന ദാസ് മരിച്ച ഞെട്ടിക്കുന്ന വാർത്ത വന്നതിന് പിന്നാലെ മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.

ചികിത്സയിലുള്ള രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഹാ ജോൺ കൈ ഒടിഞ്ഞതിനെത്തുടർന്ന് അവധിയിലാണ്

Related Articles

Latest Articles