Wednesday, December 31, 2025

25-ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആയി രാജീവ് കുമാര്‍ ചുമതലയേറ്റു

ദില്ലി: രാജ്യത്തെ 25-ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആയി രാജീവ് കുമാര്‍ ചുമതലയേറ്റു. ഇദ്ദേഹം 2025 ഫെബ്രുവരി വരെ പദവിയില്‍ തുടരും. വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതല ഏറ്റിരിക്കുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും നേതൃത്വം വഹിക്കും. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സി.ഇ.സിയുടെ നിലപാട് പ്രധാനമാകും.

1960 ഫെബ്രുവരി 19 ന് ജനിച്ച കുമാര്‍, ബി.എസ്‌.സി, എല്‍.എല്‍.ബി, പി.ജി.ഡി.എം, പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം എന്നിവയുള്‍പ്പെടെ വിവിധ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തിലേറെ സേവന പരിചയമുണ്ട്. ബിഹാര്‍/ജാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 ഫെബ്രുവരിയിലാണ് ഇദ്ദേ​ഹം ഐ.എ.എസില്‍ നിന്ന് വിരമിച്ചത്.

Related Articles

Latest Articles