മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ പെപ്പര്‍ഫ്രൈയുടെ സഹസ്ഥാപകനും കമ്പനി സിഇഒയുമായ അംബരീഷ് മൂര്‍ത്തി അന്തരിച്ചു.അമ്പത്തിയൊന്ന് വയസായിരുന്നു. മുംബൈയില്‍ നിന്നും ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ ലേയില്‍ വെച്ചുണ്ടായ ഹൃദായാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പെപ്പര്‍ഫ്രൈയുടെ മറ്റൊരു സഹസ്ഥാപകനായ ആശിഷ് ഷായാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ( ട്വിറ്റർ) വിയോഗ വാർത്ത അറിയിച്ചത്.
“എന്റെ ആത്മമിത്രവും സഹോദരനും മാര്‍ഗദര്‍ശിയുമായ ഇനിയില്ലെന്ന വിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ലേയില്‍ വെച്ചുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായും ഹൃദയവേദനയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് കരുത്ത് പകരാനും പ്രാര്‍ഥിക്കുക”- ആശിഷ് ഷാ കുറിച്ചു.

