Tuesday, December 23, 2025

ഇടതിനും വലതിനും കനത്ത തിരിച്ചടി ! കേരളത്തിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് ബിജെപി

വീണ്ടുമിതാ സി പി എമ്മിന് തിരിച്ചടിയായി ബിജെപി അട്ടിമറി വിജയം നേടിയിരിക്കുകയാണ് . ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും ആലപ്പുഴയിലും ഉണ്ടാക്കിയ മുന്നേറ്റം വെറുതെ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബിജെപി. തദ്ദേശ സ്ഥാപനങ്ങളിൽ വിവിധ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃശൂരിൽ യുഡിഎഫിന്റെ സീറ്റും ആലപ്പുഴയിൽ സിപിഎമ്മിന്റെ സീറ്റും പിടിച്ചെടുത്താണ് ഇത്തവണ അവർ കരുത്ത് കാട്ടിയത്. സിപിഎമ്മിന് മലപ്പുറം ജില്ലയിൽ നിന്നും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.തൃശൂർ പാവറട്ടിയിലാണ് യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി മുന്നേറ്റം നടത്തിയത്. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിനും ബിജെപിക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. തൃശൂർ പാവറട്ടിയിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിക്ക് തൊട്ടുപിന്നിലെത്തിയത് എസ്‌ഡിപിഐ സ്ഥാനാർത്ഥി ആയിരുന്നു.പാവറട്ടിയിൽ ആകെ പോൾ ചെയ്‌ത 947 വോട്ടിൽ 556 വോട്ട് ബിജെപി നേടി. എസ്‌ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എൽഡിഎഫ് നാലാമതുമാണ്. പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡന്റാക്കി ഇടത് മുന്നണിയാണ് നിലവിൽ ഭരണം നടത്തുന്നത്.ആലപ്പുഴയിൽ ആകെ മൂന്ന് പഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടെണ്ണം സിപിഎം സ്വന്തമാക്കിയപ്പോൾ ഒന്ന് ബിജെപിയും നേടി. ചെറിയനാട് നാലാം വാർഡിൽ സിപിഎം അംഗം മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് സീറ്റ് ബിജെപി പിടിച്ചെടുത്തത്. മാന്നാറിലും രാമങ്കരി പഞ്ചായത്തിലും സിപിഎം ജയം നേടി. എങ്കിലും ചെറിയനാട് ബിജെപിയുടെ ജയം പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.മലപ്പുറത്ത് വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. വർഷങ്ങളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകളാണ് പാർട്ടിക്ക് നഷ്‌ടമായത്. മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്രഇക്കുറി വെന്നിക്കൊടി പാറിച്ചു.

അതേസമയം പാലക്കാട്‌ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച്‌ കേരള നിയമസഭയില്‍ വീണ്ടും ‘അക്കൗണ്ട്‌’ തുറക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഇ വിജയം . സർപ്രൈസ് സ്ഥാനാർത്ഥിയെ ആകും ബിജെപി സ്‌ഥാനാര്‍ത്ഥിയാക്കാനാണ്‌ അണിയറ നീക്കം. ചേലക്കരയില്‍ കൂടി ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ നിയമസഭയില്‍ ക്രോസ്‌ വോട്ടിങ്‌ ഉണ്ടാകില്ലെന്നാണ്‌ ബി.ജെ.പിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കരുതലോടെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാണ്‌ ബി.ജെ.പി തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനായാല്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ്‌ ഗോപി വിജയിച്ച പശ്‌ചാത്തലത്തിലാണു ബി.ജെ.പിയുടെ ഈ വിലയിരുത്തലുകള്‍.2031 ല്‍ കേരള ഭരണം പിടിക്കുക എന്നതാണു ബി.ജെ.പിയുടെ തന്ത്രം. അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി നടത്തുന്നത്‌ ശക്‌തമായ നീക്കങ്ങളാണ്‌. പാലക്കാട്‌ ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പുകളെ ഒരു റിഹേഴ്‌സലായി കണ്ട്‌ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണു തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമത്‌ എത്തിയ പാലക്കാട്‌ നിയമസഭാ മണ്ഡലത്തില്‍ അട്ടിമറി വിജയമാണ്‌ ലക്ഷ്യമിടുന്നത്‌.അതിന് മുന്നോടിയായിട്ടുള്ള ഒരു ചെറിയ മധുരമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ഇ വിജയം

Related Articles

Latest Articles