തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ ഇടിമിന്നലോട് കൂടി മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കുന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പിൽ പറയുന്നു.
അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇന്നലെ രാത്രി മുതൽ മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്നലെ പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു.
വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…
ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…
ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…
ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…
ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…