Friday, May 17, 2024
spot_img

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടി മഴ: എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; മറ്റിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ ഇടിമിന്നലോട് കൂടി മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പിൽ പറയുന്നു.

അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. ഇന്നലെ രാത്രി മുതൽ മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്നലെ പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു.

Related Articles

Latest Articles