കൊച്ചി: ഇന്നത്തെ കനത്ത മഴയിലും കാറ്റിലും അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടം. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്.
മരങ്ങള്‍ കടപുഴകി വീണും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണു. ഇതേതുടർന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുമാണ് കാറ്റ് വീശിയടിച്ചത്. മാത്രമല്ല നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
അതേസമയം ശക്തമായ കാറ്റിനെ തുടർന്ന് കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

