Saturday, December 27, 2025

ചെന്നൈയില്‍ അതിശക്തമായ മഴ തുടരുന്നു; നിരവധിയിടങ്ങളിൽ വെള്ളം കയറി

ചെന്നൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. തമിഴ്​നാട്ടിന്‍റെ പല ഭാഗങ്ങളിലും മഴ ശക്തമായി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ പെയ്ത്​ തുടങ്ങിയ അതിശക്തമായ മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി.

അതേസമയം ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും മഴ തുടരുകയാണ്​. അണ്ണാ ശാല, ടി നഗര്‍, ഗിണ്ടി, കൊരട്ടൂര്‍, പെരമ്പൂർ, അടയാര്‍,പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്​.

 

എന്നാൽ ഇന്നും കനത്ത മഴ തു​ടരുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. ഇതിനെ തുടര്‍ന്ന്​ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അധികൃതര്‍ക്ക്​ നിര്‍ദേശം നല്‍കി.

Related Articles

Latest Articles