Monday, December 22, 2025

ഇടുക്കിയിൽ ആർത്തലച്ച് മഴ; പത്തനംതിട്ടയിലും മുന്നറിയിപ്പ്

കട്ടപ്പന : ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തു. കാഞ്ചിയാർ പാലക്കടയിൽ വീശിയടിച്ച കനത്ത കാറ്റിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ ആഞ്ഞുവീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles