Saturday, September 19, 2026

ട്രെയിൻ നിയന്ത്രിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് വനിതാ ലോക്കോ പൈലറ്റ്; അശ്രദ്ധ ക്ഷണിച്ച് വരുത്തിയത് വൻ അപകടം ; വിഡിയോ

മോസ്കോ : ട്രെയിൻ ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് അപകടം ക്ഷണിച്ച് വരുത്തിയ വനിതാ ലോക്കോപൈലറ്റിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 2019 ൽ റഷ്യയിൽ നടന്ന സംഭവമാണ് വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

സിസിടിവി എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോൺ നോക്കി ട്രെയിൻ നിയന്ത്രിക്കുന്ന യുവതി ഇടയ്ക്കൊന്ന് തലപൊക്കിയപ്പോഴാണ് എതിരെ വരുന്ന ട്രെയിൻ കാണുന്നത്. പതറിപ്പോയ യുവതി ഉടൻ തന്നെ ട്രെയിൻ നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. നിമിഷനേരംകൊണ്ട് ട്രെയിൻ എതിർ ദിശയിൽ എത്തിയ ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ട്രെയിനിലെ യാത്രക്കാരൻ മുൻപിലെ സീറ്റിലിടിച്ച് നിലത്തു വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

Related Articles

Latest Articles