ടോക്കിയോ: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജപ്പാനിലെ അട്ടാമി നഗരത്തിൽ 20 പേരെ കാണാതായി. എണ്പതു വീടുകൾ പൂർണമായും മണ്ണിനടിയിലായി. നൂറു പേരെയെങ്കിലും കാണാതായിട്ടുണ്ടാകാമെന്നാണ് സർക്കാരിന്റെ അനൗദ്യോഗിക കണക്കുകൾ. ഇവരെ കണ്ടെത്താൻ ഊർജിത രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം സെൻട്രൽ ഷിസൂക്ക പ്രവിശ്യയിൽനിന്ന് 35,500 ആളുകളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി ആവശ്യപ്പെട്ടു. ഇവിടെ ഏറ്റവും ഉയർന്ന “ലെവൽ 5’ മുന്നറിയിപ്പാണു നൽകിയിരിക്കുന്നത്. പ്രവിശ്യയുടെ പല മേഖലകളിലും അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ജപ്പാനിൽ ഈയാഴ്ച ആദ്യം മുതൽ പെയ്യുന്ന കനത്ത പേമാരി ഇപ്പോഴും തുടരുകയാണെന്നാണു റിപ്പോർട്ടുകൾ. തലസ്ഥാനമായ ടോക്കിയോയിൽനിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കടൽത്തീര റിസോർട്ട് മേഖലയാണു ഷിസൂക പ്രവിശ്യ. വർഷത്തിൽ നിരവധി സുനാമികൾ നേരിടുന്ന ഒരു രാജ്യം കൂടിയാണ് ജപ്പാൻ, അതിനാൽ കനത്ത ജാഗ്രതയിലാണ് രാജ്യം
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…