Tuesday, September 29, 2026

കനത്ത മഴയും മണ്ണിടിച്ചിലും; ജപ്പാനിൽ നിരവധി പേരെ കാണാതായി

ടോ​​​​ക്കി​​​​യോ: ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ ജ​​​​പ്പാ​​​​നി​​​​ലെ അ​​​​ട്ടാ​​​​മി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ 20 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. എ​​​​ണ്‍പ​​​​തു വീ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി. നൂ​​​​റു പേ​​​​രെ​​​​യെ​​​​ങ്കി​​​​ലും കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ഊ​​​​ർ​​​​ജി​​​​ത ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

അതേസമയം സെ​​​​ൻ​​​​ട്ര​​​​ൽ ഷി​​​​സൂ​​​​ക്ക പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 35,500 ആ​​​​ളു​​​​ക​​​​ളോ​​​​ട് എ​​​​ത്ര​​​​യും വേ​​​​ഗം ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഏ​​​​ജ​​​​ൻ​​​​സി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​വി​​​​ടെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന “ലെ​​​​വ​​​​ൽ 5’ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​വി​​​​ശ്യ​​​​യു​​​​ടെ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും അ​​​​പ​​​​ക​​​​ട​​​​ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​പ്പാ​​​​നി​​​​ൽ ഈയാ​​​​ഴ്ച ആ​​​​ദ്യം മു​​​​ത​​​​ൽ പെ​​​​യ്യു​​​​ന്ന കനത്ത പേ​​​​മാ​​​​രി ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ​​​​നി​​​​ന്ന് 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റാ​​​​യി സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ക​​​​ട​​​​ൽ​​​​ത്തീ​​​​ര റി​​​​സോ​​​​ർ​​​​ട്ട് മേ​​​​ഖ​​​​ല​​​​യാ​​​​ണു ഷി​​​​സൂ​​​​ക പ്ര​​​​വി​​​​ശ്യ. വർഷത്തിൽ നിരവധി സുനാമികൾ നേരിടുന്ന ഒരു രാജ്യം കൂടിയാണ് ജപ്പാൻ, അതിനാൽ കനത്ത ജാഗ്രതയിലാണ് രാജ്യം

Related Articles

Latest Articles