കേരളത്തിൽ ചില സ്ഥലങ്ങളിൽ 22 , 23 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു.
ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്.

