Tuesday, December 23, 2025

ഉത്തരേന്ത്യയിൽ തോരാമഴ! കരകവിഞ്ഞ് യമുന, നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. നഗരങ്ങൾ അടക്കം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം 205.33 മീറ്ററായ ജലനിരപ്പ് ഇന്ന് രാവിലയോടെ 206.24 മീറ്ററായി ഉയർന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജലനിരപ്പ് ഉയർന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 3 ദിവസത്തിനിടെ 37ലധികം മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഹിമാചൽ പ്രദേശിൽ മഴയെ തുടർന്ന് സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. നിലവിൽ, 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിയാസ് നദിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മാണ്ഡി ജില്ലയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Related Articles

Latest Articles