Thursday, December 25, 2025

കനത്ത മഴ; യു.എ.ഇയിൽ ജാഗ്രതാ നിർദേശം

കനത്ത മഴ തുടരുന്നതിനാൽ യു.എ.ഇയിൽ ജാഗ്രതാ നിർദേശം. റാസൽ ഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലുമായി കുടുങ്ങിയ വിനോദസഞ്ചാരികളടക്കമുള്ള നാന്നൂറോളം പേരെയാണ് പോലീസ് രക്ഷപെടുത്തിയത്. മഴയെ തുടർന്ന സാഹചര്യത്തില്‍ റാസൽഖൈമയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സേന സജ്ജരായി.

അതേസമയം ശക്തമായ മഴയിൽ ദുബായിൽ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ അടിയന്തര സഹായം തേടി 5781 ഫോൺകോളുകൾ ലഭിച്ചതായി ആക്ടിങ് ഉദ്യോഗസ്ഥൻ കേണൽ മുഹമ്മദ് അബ്ദുല്ല അല്ഡ മുഹൈരി അറിയിച്ചു.

Related Articles

Latest Articles