Tuesday, January 6, 2026

കനത്ത മഴക്കും കാറ്റിനും സാധ്യത;മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും, 60-70 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന കാറ്റും ഉണ്ടായേക്കും. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുന്നതിനെ തുടര്‍ന്ന് പ്രത്യക ജാഗ്രതാ നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ശക്തമായ മഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ താഴെ പറയുന്നത് പ്രകാരമുള്ള നടപടികള്‍ ഉടനടി നടപ്പാക്കുവാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു:

  1. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി 7 മുതല്‍ രാവിലെ 7 വരെ)
    മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
  2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്
  3. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
  4. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം

Related Articles

Latest Articles