Friday, January 2, 2026

മുംബൈയില്‍ വീണ്ടും കനത്ത മഴ; റോഡുകളും ട്രാക്കുകളും വെള്ളത്തനടിയിൽ

മുംബൈ: അടുത്ത രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ, മുംബൈയില്‍ രാത്രി മുഴുവന്‍ കനത്ത മഴ പെയ്തു. ഇതോടെ നഗരപാതകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍.

മഴയത്ത് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച്‌ എട്ടു പേര്‍ക്ക് പരുക്കേറ്റു. മഴയുടെ ശക്തി കാരണം കാഴ്ച കുറഞ്ഞതാണ് അപകടത്തിലേക്കു നയിച്ചത്. അടുത്ത രണ്ടു- മൂന്നു ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Related Articles

Latest Articles