തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കാസർഗോഡ് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിനും വിലക്കേർപ്പെടുത്തി.

