Snowfall In Jammu Kashmir
ജമ്മു കശ്മീർ: മഞ്ഞുകൊണ്ട് മൂടി കശ്മീർ (Jammu Kashmir). ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയും ശക്തമെന്ന് റിപ്പോർട്ട്. മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങിയിരിക്കുകയാണ്. നാശനഷ്ടങ്ങളോ, ആളപായമോ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ ഉത്തരാഖണ്ഡിൽ മഞ്ഞ് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. വരും മണിക്കൂറിൽ ഉത്തരകാശി, ഡറാഡൂൺ, ചമോലി, ഹരിദ്വാർ, നൈനിറ്റാൾ,ചമ്പാവത്ത് ജില്ലകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അതേസമയം, മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയിൽ കാണാതായ രണ്ട് പർവതാരോഹകർക്കായുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവച്ചു. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി രൂക്ഷമായ ഡാർജിലിങ്ങിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദർശനം നടത്തും.
ദില്ലിയിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…