Categories: KeralaLegal

ഹീര ബാബു കുടുങ്ങി,ബാങ്കിൽ പണയപ്പെടുത്തിയ ഫ്ലാറ്റ് വിറ്റു,നിരവധി പേർ കബളിപ്പിക്കപ്പെട്ടു,മറിഞ്ഞത് ലക്ഷങ്ങൾ

: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍ കമ്ബനി ഉടമ അബ്ദുല്‍ റഷീദ് എന്ന ഹീര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആല്‍ത്തറ ജംഗ്ഷനു സമീപം നിര്‍മിച്ച ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ അറസ്റ്റ്.

നിലവിൽ ബാബുവിനെതിരെ അഞ്ച് പരാതികളാണ് മ്യൂസിയം പൊലീസിന് ലഭിച്ചിട്ടുള്ളത്. അതില്‍ വഴുതക്കാട് സ്വദേശിനിയും കഴിഞ്ഞതവണ നഗരസഭയിലേക്കു മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി വി.ടി. രമയുടെ പരാതിയിലാണ് അറസ്റ്റ്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബാബുവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമയ്ക്ക് നല്‍കിയ ഫ്‌ളാറ്റ് ഹീര ബാബു ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഫ്‌ളാറ്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്നും വായ്പയെടുത്ത വിവരം ഉടമ അറിയുന്നത്.

4 ലക്ഷം രൂപയാണ് ബാബു വായ്പയെടുത്തത്. ഇക്കാര്യം മറച്ചുവച്ചാണ് ഫ്‌ളാറ്റ് രമയ്ക്കു വിറ്റത്. ഈ സമയം ഫ്‌ളാറ്റിന്റെ രേഖകളൊന്നും ഉടമയ്ക്ക് നല്‍കിയില്ല. നിരവധി തവണ ഇത് ആവശ്യപ്പെട്ടെങ്കിലും ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. അതിനിടയിലാണ് ബാങ്കില്‍ നിന്നും ജപ്തി നടപടി വന്നത്. ഈസമയത്താണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം രമ അറിയുന്നത്. നിരവധി തവണ ജപ്തി നടപടികള്‍ ഒഴിവാക്കി ഫ്‌ളാറ്റിന്റെ രേഖകള്‍ കൈമാറാന്‍ ബാബുവിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധിതവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബാബു വായ്പ അടയ്ക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ രമ തയാറായത്.

ഇവര്‍ക്കു പുറമെ മറ്റു നാലുപേരും മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് വച്ചുനല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയവരും പരാതിക്കാരായിട്ടുണ്ട്. മാത്രമല്ല രമയെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്നും മ്യൂസിയം പൊലീസ് പറഞ്ഞു.

admin

Recent Posts

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

3 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

1 hour ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

2 hours ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

2 hours ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

3 hours ago