Monday, May 20, 2024
spot_img

ഹെലികോപ്റ്റർ ദുരന്തം ; യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ന്‍ ആഭ്യന്തര മന്ത്രിയടക്കം 18 പേരുടെ മരണത്തിനു ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിലാണ് കീവ്.നഴ്സറി സ്കൂളിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തിൽ 3 കുട്ടികളും മരണപ്പെട്ടു എന്നാണ് വിവരം.ഗുരുതരമായി പരുക്കേറ്റ 15 പേർ ചികിത്സയിലായാണ്.

ആഭ്യന്തര മന്ത്രി ഡിനൈസ് മൊനാസ്റ്റിര്‍സ്കിയും 8 ഉന്നത ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.ഹെലികോപ്റ്റർ തകർന്നു വീണയുടൻ തന്നെ തീപിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് നഴ്സറിയില്‍ നിന്ന് കുട്ടികളെയും അധ്യാപകരെയും പെട്ടെന്ന് ഒഴിപ്പിച്ചതായി യുക്രെയ്ന്‍ അധികൃതര്‍ വ്യക്തമാക്കി

Related Articles

Latest Articles