അമിതവിയർപ്പ് തടയാൻ ഒറ്റമൂലികളിതാ
- കടുക്ക ഉണക്കിപ്പൊടിച്ച് ദേഹത്തു വിതറി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുക.
- രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചന്ദനവും കൂടി അതിൽ അരച്ചുകലക്കി വെക്കുക. ആറിക്കഴിയുമ്പോൾ ആ വെള്ളത്തിൽ കുളിക്കുക. അമിതവിയർപ്പുമൂലമുള്ള ശരീരദുർഗന്ധം അകന്നുപോകും.
- ഇലഞ്ഞിപ്പൂക്കൾകൊണ്ടു കഷായം വെച്ചു കുടിക്കുക. ശരീരത്തിന് തണുപ്പും അനുഭവപ്പെടും.
- മുതിര അരച്ച് ശരീരത്തിൽ തേച്ചു കുളിക്കുക.
- ചീവയ്ക്കപ്പൊടിയും ഉലുവാപ്പൊടിയും സമം ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുക.
- സ്ത്രീകൾ ശരീരത്തിൽ മഞ്ഞൾ അരച്ചു തേച്ചു കുളിക്കുക.

