Sunday, December 14, 2025

അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ദിസ്പൂർ: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പോലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 700 ഗ്രാം ഹെറോയിൻ പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തു,

അബ്ദുൽ ഹയ്, മോഹിദുൽ ഇസ്ലാം, റൊഫികുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഇവർ ഗുവാഹത്തിയിൽ നിന്ന് ധുബ്രിയിലേക്ക് വാഹനത്തിൽ ഹെറോയിൻ കടത്തുകയായിരുന്നു. വഴിയിൽ വച്ച് വാഹനം തടഞ്ഞ പൊലീസ് 50 സോപ്പുപ്പെട്ടികളിലായി ഒളിപ്പിച്ചിരുന്ന ഹെറോയിൻ പിടികൂടുകയായിരുന്നു.

Related Articles

Latest Articles