Monday, June 17, 2024
spot_img

ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ ഉത്തരവ് . ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.

ട്രാഫിക് പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാം. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെയും അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി അറിയിച്ചു. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോടതി ഇത്തരത്തിലുള്ള ഒരു തീരുമാനം .

Related Articles

Latest Articles