കുഞ്ഞിന് ജന്മം കൊടുക്കണോയെന്ന തീരുമാനം സ്ത്രീയുടെ അവകാശമെന്ന് ഹൈക്കോടതി. എം ബി എ വിദ്യാര്‍ത്ഥിനിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിരീക്ഷണം.
ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുള്‍പ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

