higuita movie scene and poster
തിരുവനന്തപുരം: ഹിഗ്വിറ്റ സിനിമയുടെ സെൻസറിങ് പൂർത്തിയായതായി ഔദ്യോഗിക സ്ഥിരീകരണം. നിർമാതാക്കൾ സെൻസർ ബോർഡിനെ സമീപിച്ചത് ഫിലിം ചേംബറിന്റെ സമ്മതപത്രം ഇല്ലാതെയായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.
എൻ.എസ്. മാധവന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായുള്ള സാമ്യതയുമായി ബന്ധപ്പെട്ടാണ് സിനിമ വിവാദത്തിൽ അകപ്പെട്ടത്. എൻ.എസ്. മാധവനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഫിലിം ചേംബറും സ്വീകരിച്ചത്. എന്നാൽ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് മാത്രമാണ് ഈ സിനിമയുടെ ആധാരമെന്നും എൻ.എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്.
അണിയറപ്രവർത്തകരുടെ നിലപാട് ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2019-ൽ തന്നെ ഈ പേരുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഫിലിം ചേംബറിൽ പൂർത്തീകരിച്ചതാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ തുടക്കം മുതലേ സൂചിപ്പിച്ചിരുന്നു.
നിയമപരമായി സെൻസർ ബോർഡിന് മുന്നിലെത്തുന്ന രേഖകളിലൊന്നും തന്നെ ഫിലിം ചേംബറുമായി ബന്ധപ്പെട്ട രേഖകളൊന്നും വേണ്ട എന്ന നിലപാടും അണിയറപ്രവർത്തകർ സ്വീകരിച്ചിരുന്നു. അതുകൊണ്ടാണ് ഫിലിം ചേംബറിനെ ഒഴിവാക്കി സെൻസർ ബോർഡിനെ സമീപിക്കാൻ ഹിഗ്വിറ്റ സിനിമയുടെ നിർമാതാക്കൾ തീരുമാനിച്ചത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…