കർണ്ണാടകയിലെ ചില സ്കൂളുകളിലും കോളേജുകളിലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ ചില മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും അവക്ക് ചുറ്റും നിരോധനം ഏർപ്പെടുത്താനും സർക്കാർ നിർബന്ധിതമായിരിക്കുന്നു. വിദ്യാലയങ്ങളിലേക്കുള്ള മത മൗലിക വാദികളുടെ ഇത്തരം ഇടപെടലുകൾക്കെതിരെ കോടതികളും അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പക്ഷെ സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീം സംഘടനകൾ സമര പരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ ലോകത്തിൽ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇൻഡോനേഷ്യ ഹിജാബ് ഉപേക്ഷിച്ചിട്ട് ഒരു വർഷത്തിലേറെയായി.
90% മുസ്ലിം ജനസംഖ്യയുള്ള ഇൻഡോനേഷ്യൻ സ്കൂളുകളിൽ 2021 ഫെബ്രുവരിക്കു മുന്നേ അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം എന്നായിരുന്നു നിയമം. മറ്റ് മതസ്ഥർക്കും ഇത് നിർബന്ധിതമായിരുന്നു. പക്ഷെ കഴിഞ്ഞ ഫെബ്രുവരിയോടെ പബ്ലിക് സ്കൂളുകളിൽ ഹിജാബ് നിർബന്ധമാക്കുന്നത് സർക്കാർ നോരോധിച്ചു.

