ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ കേസിൽ കർണ്ണാടക ഹൈക്കോടതി നാളെ വിധി പറയും. കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30നാണ് വിധി.
ഉഡുപ്പി സ്‌കൂളുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥിനികൾ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഹിജാബ് വിഷയം കോടതിയിലെത്തിയത്. ഇതേതുടർന്ന് 11 ദിവസമാണ് കോടതി വാദം കേട്ടത്.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

