Sunday, December 14, 2025

വീണ്ടും ഹിജാബ് വിവാദം: പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ മറികടന്ന് കറുത്ത ഹിജാബ് ധരിച്ചെത്തി നാല് വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: കേരളത്തിലും ഹിജാബ് വിവാദം വീണ്ടും കുത്തിപ്പൊക്കാൻ ശ്രമം നടത്തുന്നു. യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രിന്‍സിപ്പലിന് തീവ്ര ഇസലാമിസ്റ്റുകളുടെ ഭീഷണി. കാസര്‍കോട് പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം നടന്നത്.

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് യൂണിഫോമിന്റെ ഭാഗമായിത്തന്നെ ഇവിടെ തട്ടം അനുവദിച്ചിട്ടുണ്ട്. അത് യൂണിഫോമിന്റെ കളറില്‍ തന്നെയുള്ളതാണ്. എന്നാൽ എല്ലാ കുട്ടികളും അത് അനുസരിച്ചപ്പോള്‍ നാലുകുട്ടികള്‍ മാത്രം കറുപ്പു നിറത്തിലെ നീളംകൂടിയ ഷാള്‍ കഴുത്തിലണിഞ്ഞു എത്തുകയായിരുന്നു.

ഇതേതുടർന്ന് അവര്‍ക്ക് സിസ്റ്റര്‍ താക്കീത് നല്‍ക്കുകയും യൂണിഫോമിനെ ഭാഗമായിട്ടുള്ള തട്ടമിട്ടാല്‍ മതിയെന്ന് കർശനമായി നിർദ്ദേശിക്കുകയും ചെയിതു. ഇതിനു പിന്നാലെ കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ കന്യാസ്ത്രീയെ അവരുടെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി.

അതേസമയം ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ച ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തു. രണ്ടുതവണയാണ് ഇവര്‍ സ്‌കൂളില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കിയത്. മാത്രമല്ല ഇനി എന്തെങ്കിലും ഉണ്ടായാല്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

Related Articles

Latest Articles