International

ഹിജാബ് നിർബന്ധമാക്കി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി; കർശനമാക്കിയ നടപടിക്കെതിരെ പരസ്യ പ്രതിഷേധവുമായി സ്ത്രീകൾ, ഹിജാബ് അഴിച്ചെറിഞ്ഞ് സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും യുവതികൾ: സദാചാരത്തിനെതിരെ പുരുഷന്മാരും രംഗത്ത്

ടെഹ്‌റാന്‍: ഹിജാബ് നിയമം ഇറാനിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കർശനമാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവതികളടക്കം പൊതു സ്ഥലത്ത് ഹിജാബ് നിരോധന നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിയമങ്ങളെ വെല്ലുവിളിച്ചാണ് പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിജാബ് അഴിച്ചുവെച്ച്‌ സമൂഹമാധ്യമങ്ങള്‍ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ചിലര്‍ പൊതുസ്ഥലത്തും ഹിജാബ് വലിച്ചെറിഞ്ഞു. രാജ്യത്തെ വളരെ യാഥാസ്ഥിതികരായ മതപ്രഭുക്കന്മാരുടെ പിന്തുണയുള്ള പുരോഹിതനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഹിജാബ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 12 ‘ഹിജാബ് ആന്‍ഡ് ചാസ്റ്റിറ്റി ഡേ’ ആയി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി പരിപാടികള്‍ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്‌കൊണ്ട് അധികാരികളുടെയും ലക്‌ഷ്യം.

സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ഡേ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്ത് വരുകയായിരുന്നു. സ്ത്രീകളോടൊപ്പം പുരുഷന്മാരും പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്നു.

‘സദാചാര പോലീസ്’ എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ സംബോധന ചെയ്തത്. ബാങ്കുകളിലും, പൊതു ഗതാഗത സര്‍വ്വീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് നിര്‍ബന്ധമായും ഹിജാബ് ധരിച്ച്‌ എത്തണമെന്ന് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ഇറാനിയന്‍ നഗരങ്ങളിലെ ആശുപത്രികളിലും സര്‍വ്വകലാശാലകളും സ്ത്രീകള്‍ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘സദാചാര പോലീസ്’ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിലെ അലന്‍ ഹൊഗാര്‍ത്ത് വ്യക്തമാക്കി.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

2 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

2 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

3 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

10 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

11 hours ago