Saturday, December 13, 2025

ഹിമാചലിൽ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്, ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി, ആം ആദ്മി പിന്നിലെന്ന് റിപ്പോർട്ടുകൾ

ദില്ലി: ഇന്ന് ഹിമാചൽ പ്രദേശിൽ നിശബ്ദ പ്രചാരണം. സംസ്ഥാനത്തെ പരസ്യപ്രചാരണങ്ങൾ ഇന്നലെയോടുകൂടി അവസാനിച്ചിരുന്നു. നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഹിമാചലിൽ പ്രചാരണത്തിന് എത്തിയിരുന്നു. പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.

സംസ്ഥാനത്ത് 55.92 ലക്ഷം വോട്ടർമാരാണ് 68 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്ന 400 ലധികം മത്സരാർത്ഥികളുടെ വിധിനിർണയിക്കുക. സംസ്ഥാനത്ത് ബിജെപി ഭരണത്തുടർച്ച നേടുമെന്നാണ് അവസാനം പുറത്തുവന്ന സർവ്വേ ഫലങ്ങളിൽ സൂചിപ്പിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിജെപി തന്നെ അധികാരം നേടുമെന്ന് എബിപി സി വോട്ടർ സർവ്വേ ഫലങ്ങളും വ്യക്തമാക്കുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും ആം ആദ്മിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോൺഗ്രസിന് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം നയിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രധാനമുഖം.

Related Articles

Latest Articles