ഇസ്ലാമാബാദ്: പാകിസ്ഥാനില് ഹിന്ദു പെണ്കുട്ടിയെ മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി മതപരിവര്ത്തനം നടത്താന് ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പാക്കിസ്ഥാനിലെ തെക്കുകിഴക്കന് പ്രവിശ്യയായ സിന്ധിലാണ് സംഭവം. വടക്കന് സിന്ധിലെ ഒന്നാം വര്ഷ മെഡിക്കല് വിദ്യാര്ത്ഥിനിയായ നമൃതയെയാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ഒരു സംഘം മുസ്ലീം യുവാക്കള് നമൃതയെ തട്ടിക്കൊണ്ട് പോയി ഒരു മാസം തടവില് പാര്പ്പിക്കുകയും തുടര്ന്ന് മതപരിവര്ത്തനത്തിനു വിസമ്മതിച്ച യുവതിയെ കൊല്ലുകയുമായിരുന്നു എന്നാണ് റിപ്പോര്ട്ട്.
കട്ടിലില് നിന്നും യുവതിയുടെ കഴുത്തിലേക്ക് ഒരു തുണികൊണ്ട് കെട്ടി അകത്ത് നിന്ന് മുറി പൂട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പൊലീസും അധികാരികളും സംഭവത്തെ നിസാരവത്കരിക്കാന് ശ്രമിച്ചെങ്കിലും പെണ്കുട്ടിയുടെ ബന്ധുക്കള് ഇത് കൊലപാതകമാണെന്ന നിലപാടില് ഉറച്ചു നില്ക്കുകയായിരുന്നു.
വര്ഷം തോറും 12നും 28നും ഇടയില് പ്രായമുള്ള സിന്ധിയിലെ ആയിരത്തോളം ഹിന്ദു പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള സിന്ധി ഫൗണ്ടേഷന് അറിയിച്ചു. പാക്കിസ്ഥാനില് ഹിന്ദു, സിഖ്, ക്രിസ്ത്യന് പെണ്കുട്ടികളെ ബലമായി മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങള് പതിവായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…